Improving Room Temperature

image

ഇന്നു നമ്മൾ സംസാരിക്കാൻ പോവുന്നത് air condition ഇല്ലാത്ത മുറിയുടെ താപനില എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചാണ്. 

ഒരു വീട് രൂപകൽപ്പന ചെയ്യുമ്പോൾ ആദ്യം പരിഗണിക്കേണ്ടതായിട്ടുള്ള കാര്യം അതിന്റെ ക്രമീകരണം അഥവാ orientation എന്നതാണ്. സൂര്യതാപത്തിന്റെ ഗതി ഒരു ചുവരിൽ എവിടെ, എങ്ങിനെ പതിക്കുന്നു എന്നത് ഓരോ കെട്ടിടത്തിനും വ്യത്യസ്ഥമായിരിക്കും. ഒരു മുറിയുടെ സ്ഥാനം നിശ്ചയിക്കുമ്പോൾ കഴിയുന്നതും സൂര്യന്റെ ദിശ - തെക്കു പടിഞ്ഞാറു - ഒഴിവാക്കുവാൻ ശ്രദ്ധിക്കണം. കാരണം സൂര്യ രശ്മിയുടെ തീവ്രത കുറയ്ക്കുവാനും മുറിയുടെ താപനില നിയന്ത്രിക്കുവാനും ഇതു മൂലം സാധിക്കും. 

 

ചില അവസരങ്ങളിൽ മുറിയുടെ സ്ഥാനം മാറ്റുവാനും പ്രത്യേക ദിശകളിൽ നിന്നും മാറ്റി രൂപകൽപ്പന ചെയ്യുവാനും കഴിയാത്ത അവസ്ഥ കണ്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ഒരു Buffer space അല്ലെങ്കിൽ ഒരു Jally വർക്ക്‌ കൂടിയ വരാന്ത നൽകിക്കൊണ്ട് വീടിന്റെ ചുവരിലേക്ക് പതിക്കുന്ന രശ്മികളുടെ സാന്ദ്രത ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും. 

അടുത്തതായി എങ്ങിനെ ഒരു ജലാശയത്തോട് ചേർന്നു കുറുകെയുള്ള വായുസഞ്ചാരം (cross ventilation) കൊടുക്കാം എന്നു നോക്കാം. നമുക്ക് അറിയാവുന്നതു പോലെ വെള്ളം നീരാവിയായി മുകളിലേക്കു പ്രവാഹിച്ചു അതു വായുവിനെ സ്വാധീനിക്കുന്നു. അതുകൊണ്ടു ജലശയത്തിന്റെ സാമിപ്യം വായുവിന്റെ താപനില നിയന്ത്രിക്കാൻ സഹായിക്കും. 

 

പൊതുവെ എല്ലാവരും അവഗണിക്കുന്ന മറ്റൊരു കാര്യം ജനലിന് ഉപയോഗിക്കുന്ന വസ്തുവാണ്. ജനലിലൂടെ കടന്നു വരുന്ന വായുവിന്റെ അളവ്, അതിന്റെ താപനില എന്നിവ ജനലിന്റെ വലുപ്പവും അതിനുപയോഗിച്ചിരിക്കുന്ന വസ്തുവിനെയും അനുസരിച്ചു വ്യത്യസ്ഥമായിരിക്കും 

കർട്ടൻ കൊടുക്കുകയാണെങ്കിൽ ഒരു പരിധി വരെ ചൂടിനെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും അകത്തു വരുന്ന ചൂട് വായുവിനെ മുറിക്കുള്ളിൽ പിടിച്ചു നിർത്തുകയാണ് കർട്ടൻ ചെയ്യുന്നത്. ജനലിന് വെളിയിലായി ഒരു green screen കൊടുക്കുകയോ ഒരു മരം നാട്ടുപിടിപ്പിക്കുകയോ ചെയ്യുന്നതു വഴി അകത്തേക്കുള്ള വായുവിന്റെ താപം ഒരു പരിധി വരെ നിയന്ത്രിക്കാൻ ആവുന്നതാണ്. 


ജനലിന് ഉപയോഗിക്കുന്ന വസ്തു കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. ഒരു double glazing glass കൊടുത്താൽ ചൂടിന്റെ തീവ്രത ഒരു പരിധി വരെ നിയന്ത്രിക്കാം. പിന്നെ ജനലിന്റെ ചട്ടക്കൂട് PVC അല്ലെങ്കിൽ തടി ഉപയോഗിച്ച് ആണെങ്കിൽ Aluminum frame നെ അപേക്ഷിച്ചു ചൂട് വളരെ അധികം നിയന്ത്രിക്കാൻ സാധിക്കും

Get Closer to your Dream Home

Contact Us

Allow us to be in touch

HIO Labs Private Limited

Spring Valley,

North Kalamassery,

Kochi, Kerala, India