Effective ways to improve air quality

image

ഇന്നു ഞാൻ പങ്കുവയ്ക്കുവാൻ പോകുന്ന വിഷയം - എങ്ങിനെ അകത്തളങ്ങളിലെ വായു സഞ്ചാരത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താം എന്നതാണ്, അതും ചിലവ് കുറഞ്ഞ രീതിയിൽ. ഇതിനായി പല മാർഗങ്ങളും രീതികളും നമുക്ക് അവലംബിക്കാം.

 

ഒന്ന് നൂതനമായ സാമഗ്രികൾ ഉപയോഗിക്കാം - എന്നാൽ ചിലവ് നിയന്ത്രിതമല്ല എന്നതിനാൽ തന്നെ അതിലേക്കു നമ്മൾ പോവുന്നില്ല. 

 

മറ്റൊരു രീതി എന്തെന്ന് വച്ചാൽ ദീർഘകാലം നിലനിൽക്കുന്ന വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്ന രീതി അവലംബിക്കുക എന്നതാണ്. ഇവ കെട്ടിട നിർമ്മാണ സമയത്തു തന്നെ നമുക്ക് ഉൾപ്പെടുത്താവുന്നതാണ്. 

ഇതിൽ പ്രധാനമായും പരിഗണിക്കേണ്ടത് cross ventilation അഥവാ കുറുകെയുള്ള വായുസഞ്ചാരം ഉറപ്പു വരുത്തുക എന്നുള്ളതാണ്. ഒരു വശത്തെ വാതയനത്തിലൂടെ പ്രവേശിക്കുന്ന വായു മറു  ഭാഗത്തു കൂടി സുഗമമായി പുറത്തേക്കു പോകുന്നു എന്നു ഉറപ്പ് വരുത്തുക എന്നതാണ് cross ventilation കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു മൂലം അകത്തളങ്ങളിൽ സ്ഥിരമായ വായു സഞ്ചാരം ഉറപ്പു വരുത്താവുന്നതാണ്. ഇതിനൊപ്പം മറ്റൊരു കാര്യം നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് എന്തെന്നാൽ വാതയനത്തിന്റെ അടുത്തായി ഒരു green സ്ക്രീൻ സ്ഥാപിക്കുക എന്നതാണ്. Green screen എന്തെന്ന് വച്ചാൽ ഒരു മരമോ, ചെടിയോ ഈ ഭാഗത്തു പുറത്തായി നിർത്തുന്നത് വഴി ഉള്ളിലേക്ക് വരുന്ന വായുവിനെ ശുദ്ധീകരിച്ചു സൂഷ്മ കണങ്ങളിൽ നിന്നും മലിന്യങ്ങളിൽ നിന്നും അകത്തളങ്ങളെ സംരക്ഷിക്കുന്ന ഒരു ശുദ്ധീകരണ ഉപകാരണമായി ഇതു ഉപയോഗപ്പെടുന്നു എന്നതാണ്. 

 

അടുത്ത ഘടകം - അകത്തളത്തിലേക്കു പ്രവഹിക്കുന്ന സൂര്യപ്രകാശമാണ്. അന്തരീക്ഷത്തിൽ ഉള്ള ഏകദേശം 70% രോഗാണുക്കളെ നശിപ്പിക്കുവാനുള്ള കഴിവ് സൂര്യ രശ്മികളിൽ ഒളിഞ്ഞിരിപ്പുണ്ട്. അതു കൊണ്ട് ദിവസത്തിന്റെ ആദ്യ പകുതിയിലെ സൂര്യ രശ്മികളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധം വേണം കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ. ഈ സമയം ലഭിക്കുന്ന സൂര്യരശ്മികളുടെ ഗുണങ്ങൾ വലുതാണെന്നിരിക്കെ ഇതു വളരെ പ്രധാനമായ ഒരു ഘടകമാണ്. 

അടുത്തതായി പരിഗണിക്കേണ്ട കാര്യം - ഒരു പ്രതലത്തിലെ green element ആണ്. നിലവിൽ ഉള്ള ഒരു തെറ്റിദ്ധാരണ എന്തെന്നാൽ അകത്തളങ്ങളിൽ വയ്ക്കുന്ന ഒരു ചട്ടിയിലെ ചെടിക്കു വായുവിലെ മാലിന്യങ്ങളെ നശിപ്പിക്കുവാൻ ഉള്ള കഴിവുണ്ട് എന്നതാണ്. വെറും ഒരു ചെറിയ ചെടി വയ്ക്കുന്നതിലും ഫലപ്രദമാവുക ഒരു imdoor landscaping അകത്തളങ്ങളിൽ ഉൾപ്പെടുത്തുക എന്നതാണ്. കാരണം ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു indoor landscape അകത്തളങ്ങളുടെ അളവുകൾക്ക് ആണുപത്തികമായിരിക്കും. 

 

അടുത്ത പ്രധാന ഘടകം മുറിക്കകത്തു ഉപയോഗിക്കുന്ന വസ്തുക്കൾ ഏതു തരം എന്നതാണ്. ഉദാഹരണത്തിന് സോഫയ്ക്ക് ഉപയോഗിക്കുന്ന leather, കാർപെറ്റ്, നാം ഉപയോഗിക്കുന്ന തുണിത്തരങ്ങൾ, പാചകവതകം, രാസവസ്തുക്കൾ കലർന്ന ക്ലീനിങ് ലോഷൻ എന്നിവ തിരഞ്ഞെടുക്കുന്നതിലും കഴിവതും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കഴിവതും ജൈവമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തുക്കൾ ഉപയോഗപ്പെടുത്തിയാൽ അകത്തളങ്ങളിലെ വായുവിന്റെ ഗുണ മേന്മയും മികവുറ്റതായിരിക്കും. 


അതുകൊണ്ടു ഒരു അകത്താളം രൂപകൽപ്പന ചെയ്യുമ്പോൾ കഴിവതും പ്രകൃതിദത്തവും മിതവുമായ വസ്തുക്കൾ ഉപയോഗപ്പെടുത്തിയാൽ വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി വലിയ മുതൽ മുടക്കു ആവശ്യമായ ഉപകരണങ്ങൾ ഒഴിവാക്കുവാൻ സാധിക്കും.

Get Closer to your Dream Home

Contact Us

Allow us to be in touch

HIO Labs Private Limited

Spring Valley,

North Kalamassery,

Kochi, Kerala, India