Use of Wood In Buildings

image

മരം നമ്മുടെ കെട്ടിടങ്ങൾക്ക് അനുയോജ്യമാണോ? 

നമ്മുടെ പഴമ ചെന്ന കെട്ടിടങ്ങൾ തന്നെ ഇതിനുള്ള ഉദാഹരണമാണ്. പണ്ട് കാലങ്ങളിൽ ധാരാളം മരത്തടികൾ വീട് പണിയുന്നതിൽ  മുഖ്യ ഭാഗമായിരുന്നു. വ്യത്യസ്ഥമായ  രൂപകല്പനയിലൂടെ ജീവിത സാഹചര്യങ്ങളുടെ ചട്ടക്കൂടുകളെ സ്വാധീനിക്കുവാനും അവയ്ക്കു സാധിച്ചിരുന്നു. മറ്റൊരു പ്രധാന ഗുണം പുറത്തു നിന്നുള്ള ചൂടിന്റെ ഗതി ഒരു പരിധി വരെ നിയന്ത്രിക്കാൻ മരത്തിനു സാധിക്കും എന്നതാണ്. ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ ആയുസ്സ് ഏകദേശം 50 വർഷം ആണ്. എന്നാൽ മരത്തടി കൊണ്ടുള്ള നിർമ്മിതിയുടെ ആയുസ്സ് 200 മുതൽ 300 വർഷം വരെയാണ്. ഇതു സാധ്യമാവുന്നത് കാലാവസ്ഥയെ അതിജീവിക്കുവാൻ ഉള്ള കഴിവ് മരത്തിനു ഉള്ളത് കൊണ്ടാണ്. 

കോൺക്രീറ്റ് എന്ന പ്രക്രിയയ്ക്ക് ധാരാ.ളം ധാതുക്കൾ (minarels ) പ്രകൃതിയിൽ നിന്നും നഷ്ടമാകുന്നുണ്ട്. അതുപോലെ തന്നെ ജലത്തിന്റെ ഉപയോഗവും കൂടുതലാണ്. അതുകൊണ്ടുതന്നെ കോൺക്രീറ്റിനെ ഒരു ഉത്തമ പദാർഥമായി പരിഗണിക്കാൻ പ്രയാസമാണ്. എന്നാൽ മരത്തടിക്ക് ധാരാളം കാർബൺ ഡൈ ഒക്സൈഡ് പിടിച്ചു നിർത്തുവാനുള്ള കഴിവ് പരിഗണിച്ചു,  കാർബൺ ഉദ് വമനം (Emission)ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധ്യമാണ് 

 

മരം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കടന്നു വരുന്ന ആശയമാണ് 'Deforestation' അഥവാ വനനാശീകരണം. ശരിയായ രീതിയിൽ പദ്ധതികൾ രൂപീകരിച്ചാൽ ഒരു പരിധി വരെ നമുക്ക് ഇതു തടയുവാൻ സാധിക്കും. കാലക്രമത്തിൽ മരങ്ങളും നശിക്കും എന്നത് പ്രകൃതി നിയമമാണ്. അങ്ങനെ നശിക്കുന്ന മരങ്ങൾ മൂലവും അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു എന്നതാണ് സത്യം. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന കാർബൺ അന്തരീക്ഷത്തിൽ ലായിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇത്തരത്തിൽ ഉള്ള മരങ്ങൾ കൃത്യമായ പ്രക്രിയകളിലൂടെ വീട് നിർമാണത്തിന് പ്രയോജനപ്പെടുത്തുന്നതു വഴി വായു മലിനീകരണം തടയുന്നതിനൊപ്പം വീട്ടിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവനും സഹായകമാവും. ഇതു വനനാശീകരണം നിയന്ത്രിക്കുകയും പ്രകൃതിയോട് കൂടുതൽ ഇണങ്ങുവാൻ  നമ്മെ സഹായിക്കുകയും ചെയ്യും. 

 

മറ്റൊരു പ്രധാന വസ്തുത നമ്മൾ പരിഗണിക്കേണ്ടതു എന്തെന്നാൽ വനനശീകരണം പ്രകൃതിക്കു ഏൽപ്പിക്കുന്ന ആഘാതം കോൺക്രീറ്റ് പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതത്തേക്കാൾ മിതമാണ് എന്നതാണ്. 

അതുകൊണ്ട് കെട്ടിട നിർമ്മാണത്തിൽ മരത്തെ ഒരു മുഖ്യ ഘടകമായി തന്നെ പരിഗണിക്കുക.

Get Closer to your Dream Home

Contact Us

Allow us to be in touch

HIO Labs Private Limited

Spring Valley,

North Kalamassery,

Kochi, Kerala, India