Previous article
അടിസ്ഥാന ചോദ്യം – എന്താണ് ക്യൂറിങ്?
ക്യൂറിങ് അഥവാ നനച്ച് കൊടുക്കുക എന്ന പ്രക്രിയ സിവിൽ എൻജിനീയറിങ്ങിൽ വളരെ സാധാരണമായ ഒരു പ്രവർത്തിയാണ്. കോൺക്രീറ്റ് ഉറയ്ക്കുവാൻ എടുക്കുന്ന കാലയളവിൽ അതിൽനിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അംശത്തെ നിലനിർത്തിക്കൊണ്ട് കോൺക്രീറ്റ് സെറ്റ് ആകുന്നതിന് ആവശ്യമായ ഊഷ്മാവിനെ നിലനിർത്തുന്ന പ്രക്രിയയാണ് ക്യൂറിങ് എന്നറിയപ്പെടുന്നത്. കോൺക്രീറ്റിന് ആവശ്യമായ ഉറപ്പു ലഭിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. പക്ഷേ പലപ്പോഴും ഇതിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം.
പ്ലാസ്റ്ററിങ് ചെയ്തതിനുശേഷം എപ്പോഴാണ് നനച്ചു കൊടുക്കൽ ആരംഭിക്കേണ്ടത്?
പ്ലാസ്റ്ററിങ് ചെയ്തതിനുശേഷം അത് സെറ്റ് ആക്കുന്നതിന് അൽപ സമയം നൽകണമെന്ന് പറയപ്പെടാറുണ്ട്. എന്നാൽ സത്യത്തിൽ ഈ നനച്ചു കൊടുക്കൽ പ്ലാസ്റ്ററിങ് ചെയ്തു പൂർത്തിയാകുന്ന സമയം തന്നെ ആരംഭിക്കേണ്ടതുണ്ട്. പ്ലാസ്റ്ററിങ്ങിന് ആവശ്യമായ മിശ്രിതത്തിലേക്ക് വെള്ളം ഒഴിക്കുന്ന നിമിഷംമുതൽ രാസപ്രവർത്തനത്തിന്റെ ഫലമായി അതിൽ നിന്നും ജലം നഷ്ടപ്പെട്ട തുടങ്ങും. പ്ലാസ്റ്ററിംഗ് സെറ്റ് ആവുന്നതിന് ഈ നനവ് വളരെ ആവശ്യവുമാണ്. അതുകൊണ്ടുതന്നെ പ്ലാസ്റ്ററിങ് ചെയ്തു പൂർത്തിയാകുന്ന നിമിഷംമുതൽ ക്യൂറിങ് ചെയ്യേണ്ടത് ആവശ്യമാണ്.
എത്ര ഇടവേളകളിലാണ് ക്യൂറിങ് ചെയ്യേണ്ടത്?
സാങ്കേതികമായി പറഞ്ഞാൽ ഉപയോഗിച്ചിരിക്കുന്ന സിമന്റിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കേണ്ടത്. സാധാരണ ഗതിയിൽ ആദ്യത്തെ ഏഴ് ദിവസങ്ങൾ കൊണ്ട് പ്ലാസ്റ്ററിങ് ചെയ്ത ഭാഗം അതിന്റെ 60 മുതൽ 70 ശതമാനം വരെ ബലം കൈവരിച്ചിട്ടുണ്ടാവും. 28 ദിവസങ്ങൾ കൊണ്ട് 95 ശതമാനം ബലവും കൈവരിക്കപ്പെടും. അതുകൊണ്ട് സാങ്കേതികമായി പറഞ്ഞാൽ 28 ദിവസങ്ങൾ ക്യൂറിങ് ചെയ്യേണ്ടതായിട്ടുണ്ട്. എന്നാൽ എല്ലാ സാഹചര്യങ്ങളും ഇത് നടന്നു കൊള്ളണമെന്നില്ല. അതുകൊണ്ട് ഏറ്റവും കുറഞ്ഞത് ആദ്യ ഏഴു ദിവസങ്ങളിൽ എങ്കിലും ക്യൂറിങ് മുടക്കമില്ലാതെ നടക്കുന്നു എന്നുള്ളത് ഉറപ്പുവരുത്തേണ്ടതാണ്.
പ്ലാസ്റ്ററിങ്ങിന്റെ വിവിധ പാളികൾക്കിടയിൽ ക്യൂറിങ് നടത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യ പാളി നൽകി ഉടനെതന്നെ രണ്ടാമത്തെ പാളിയും നൽകുകയും രണ്ടു പാളികൾക്കും ഒരുമിച്ച് ഒരുപോലെതന്നെ ക്യൂറിങ് ചെയ്യുന്നതുമാണ് ഏറ്റവും അഭികാമ്യം. കാരണം ആദ്യ പാളി ചെയ്തു ക്യൂറിങ് പൂർത്തിയായതിനുശേഷം രണ്ടാമത്തെ പാളി ചെയ്യുകയാണെങ്കിൽ ഉഷ മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ട് രണ്ടു പാളികളും തമ്മിൽ കൃത്യമായി ചേരാതെ വരുകയും പിൽക്കാലത്ത് വിള്ളലുകൾ ഉണ്ടാകുവാൻ സാധ്യത കൂട്ടുകയും ചെയ്യാം.
പ്ലാസ്റ്ററിങ്ങിൽ വിള്ളലുകൾ ഉണ്ടാവാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
ഇത് വിശദമായിത്തന്നെ ചർച്ച ചെയ്യേണ്ട ഒരു ഭാഗമാണ്. എന്നിരുന്നാലും ചുരുക്കി പറയുകയാണെങ്കിൽ, രാസ പ്രക്രിയ മൂലം സിമന്റിൽ നിന്നും പുറന്തള്ളപ്പെടുന്ന ചൂട് കൂടുന്നതനുസരിച്ച് കൂടുതൽ ജലനഷ്ടം സംഭവിക്കുകയും പകരം കൂടുതൽ ജലം ആവശ്യമായി വരികയും ചെയ്യും. ഇത് ആദ്യഘട്ടങ്ങളിൽ വിള്ളലുകൾ രൂപപ്പെടാൻ കാരണമായേക്കാം. ഇതിന് ഏറ്റവും നല്ല പരിഹാരം എന്നത് കൂടുതൽ ഫ്ലൈ ആഷ് അടങ്ങിയിരിക്കുന്നു PPC സിമന്റ് ഉപയോഗിക്കുക എന്നുള്ളതാണ്. കാരണം, ചൂടു മൂലം ഉണ്ടാകുന്ന ജലനഷ്ടം PPC സിമെന്റിൽ കുറവായിരിക്കും.
ഞങ്ങളെ സമീപിക്കുക
Contact Us
ബന്ധപ്പെടുക
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ