കൺസ്ട്രക്ഷനിൽ ക്വാളിറ്റി എന്നാൽ എന്ത്? എന്താണ് ഒരു ചെക്ക് ലിസ്റ്റിന്റെ ആവശ്യകത?

 എന്താണ് ക്വാളിറ്റി?

 ആദ്യമായി തന്നെ എന്താണ് ക്വാളിറ്റി എന്നത് നമുക്ക് മനസ്സിലാക്കാം. ISO നിർവചിക്കുന്നത് അനുസരിച്ച് ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസിന്റെ സവിശേഷതകളുടെ ആകെത്തുക അത് നിർമ്മിക്കപ്പെട്ടിരിക്കുന്നതിന്റെ ആവശ്യകതയെ എത്രത്തോളം സംതൃപ്തമാക്കുന്നു എന്നതാണ് ക്വാളിറ്റി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

 ചുരുക്കിപ്പറഞ്ഞാൽ ഒരു വസ്തുവിനെ അല്ലെങ്കിൽ ഒരു സർവീസിനെ നമ്മൾ വാങ്ങുമ്പോൾ അതിന്റെ ഉപയോഗം വഴി അതിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന സംതൃപ്തിയെ എത്രമാത്രം പൂർത്തീകരിക്കുവാൻ ആ വസ്തുവിന് സാധിക്കുന്നു എന്നതാണ് ക്വാളിറ്റി എന്നതിന്റെ ആകെത്തുക കൊണ്ട് നാം അർത്ഥമാക്കുന്നത്.

 ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായങ്ങളിൽ ഒന്ന് എന്ന നിലയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ക്വാളിറ്റി എങ്ങനെ നിർവചിക്കപ്പെടുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ഇത്രയും പഴക്കംചെന്ന ഒരു വ്യവസായം ആയതുകൊണ്ടുതന്നെ, കൺസ്ട്രക്ഷനും ആയി ബന്ധപ്പെട്ട ഓരോ പ്രവർത്തനങ്ങൾക്കും ക്വാളിറ്റി നിർവചിക്കുന്നതിനായി വ്യക്തമായ ചില അടിസ്ഥാനങ്ങൾ നൽകപ്പെട്ടിരിക്കുന്നു.

 മറ്റൊരു രീതിയിൽ പറഞ്ഞാൽ കൺസ്ട്രക്ഷനും ആയി ബന്ധപ്പെട്ട ഓരോ ജോലിയും, ഇതിന്റെ പൂർണ്ണതയും ആയി ബന്ധപ്പെട്ട് എങ്ങനെയായിരിക്കണമെന്ന് ചില സ്റ്റാൻഡേർഡുകൾ പിന്തുടർന്ന് പോരുന്നു. കൺസ്ട്രക്ഷനിലെ ഓരോ ജോലിയും, എങ്ങനെ ഏതു രീതിയിൽ, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ചെയ്യണം എന്നത് ചില കോഡുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായി നിർവചിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ IS കോഡുകൾ ആണ് പിന്തുടരുന്നത്. IS കോഡ് നിർമാണമേഖലയിലെ ഓരോ പ്രവർത്തനങ്ങൾക്കും അത് ചെയ്യേണ്ടുന്നതിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്തായിരിക്കണമെന്ന് നിർവചിച്ചിരിക്കുന്നു.

 ഇന്ത്യയിൽ ഐ എസ് കോഡ് ഒരു മാർഗ്ഗനിർദ്ദേശമാണ്. ഐ എസ് കോഡ് പിന്തുടർന്ന് ചെയ്യുന്ന ഓരോ നിർമ്മാണപ്രവർത്തനങ്ങളും അർഹമായ ക്വാളിറ്റി ഉറപ്പുവരുത്തുന്നു. ഐ എസ് കോഡ് നിർബന്ധമായും പിന്തുടരേണ്ടതുമാണ്. ചിലപ്പോഴൊക്കെ ഐ എസ് കോഡ് നിർവ്വചിച്ചിരിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്കും മേലെ ആയിരിക്കും നമ്മൾ പിന്തുടരുന്ന സ്റ്റാൻഡേർഡ്സ്. അതെപ്പോഴും കൺസ്ട്രക്ഷനെ കൂടുതൽ മികവുറ്റതാക്കുന്നു.

IS കോഡിനെകുറിച്ച് അല്പം കൂടി 

ഇന്ത്യൻ സ്റ്റാൻഡേർഡ് കോഡ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎസ് കോഡ്സ്. കൺസ്ട്രക്ഷൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ഡിസൈൻ തുടങ്ങി ഏറ്റവും ചെറിയ കാര്യങ്ങൾക്കുപോലും, അതിന്റെ ഗുണനിലവാരത്തെയും, അതിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന സംതൃപ്തിയേയും അടിസ്ഥാനമാക്കി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഐഎസ് കോഡ്സ് നൽകിയിരിക്കുന്നു. ഇതിനെ ഏതൊരാൾക്കും മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി ക്രോഡീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം നൽകപ്പെട്ടിരിക്കുന്ന ഐഎസ് കോഡ്സ് പിന്തുടരുന്ന വ്യക്തിയോ സ്ഥാപനങ്ങളോ ക്വാളിറ്റി മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നു എന്ന് നമുക്ക് അനുമാനിക്കാം. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് പിന്തുടരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

IS കോഡ് പിന്തുടർന്നാൽ മാത്രം മതിയാകുമോ?

 ഒരിക്കലുമല്ല. ഐ എസ് കോഡ് എന്നത്  ഒരു കൺസ്ട്രക്ഷൻ മികവുള്ളതാക്കുന്നതിന് ഏറ്റവും അടിസ്ഥാനപരമായി എന്തൊക്കെ പിന്തുടരണം എന്നുള്ള മാർഗ്ഗനിർദ്ദേശം മാത്രമാണ്. ഓരോ കൺസ്ട്രക്ഷൻ സ്ഥാപനവും ഐഎസ് സ്റ്റാൻഡേർഡ്സിനെ അടിസ്ഥാനപ്പെടുത്തികൊണ്ട് എന്നാൽ അതിലും മികവുള്ളതായി ഒരു ക്വാളിറ്റി മാനുവൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഈ ക്വാളിറ്റി മാനുവലിനോട് എത്രത്തോളം മികവോടെ യോജിച്ചുപോകാൻ കഴിയുന്നു എന്നതാണ് ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെയും വിജയം.

 കൺസ്ട്രക്ഷൻ മേഖലയിൽ ചെക്ക്ലിസ്റ്റ് എന്നാൽ എന്താണ്?

 ചെക്ക് ലിസ്റ്റ് എന്നാൽ ഒരു കൺസ്ട്രക്ഷൻ ജോലിയുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ നാം ചെയ്യേണ്ടിയിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അത് ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി നൽകിയിരിക്കുന്നു ഒരു പരിശോധന ലിസ്റ്റ് ആണ്.  ഇത് ഐഎസ് സ്റ്റാൻഡേർഡ്സ് അല്ലെങ്കിൽ കമ്പനിയുടെ ക്വാളിറ്റി മാനുവൽ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചെക്ക് ലിസ്റ്റ്  എല്ലായിപ്പോഴും സൈറ്റിൽ നിൽക്കുന്ന വ്യക്തിക്ക് അവിടെ നടക്കുന്ന ജോലികൾ ക്വാളിറ്റി മാനുവൽ നിർദേശിച്ച പ്രകാരമാണ് എന്ന് ഉറപ്പുവരുത്തുന്നതിന് സഹായിക്കും.

 ചെക്ക് ലിസ്റ്റ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

 ചെക്ക് ലിസ്റ്റ് ഇല്ലായെങ്കിൽ കൺസ്ട്രക്ഷൻ എത്രത്തോളം മികവുറ്റതാണെന്നോ, എത്രത്തോളം അത് ഐഎസ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനോ സാധിക്കാതെ വരും. ഏറ്റവും കുറഞ്ഞത് ഐഎസ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുകയാണെങ്കിൽ ആ നിർമ്മിതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ഗുണനിലവാരവും ആയുസ്സും ഉണ്ട് എന്ന് നമുക്ക് ഉറപ്പുവരുത്താൻ സാധിക്കും. എന്നാൽ ഒരു ചെക്ക്ലിസ്റ്റ് ഇല്ലാത്ത അവസ്ഥയിൽ കമ്പനി ക്വാളിറ്റി മാനുവലോ ഐ എസ് മാനദണ്ഡങ്ങളോ പിന്തുടർന്നു എന്ന് ഉറപ്പുവരുത്തുവാൻ നമുക്ക് യാതൊരു മാർഗ്ഗങ്ങളും ഇല്ലാതെയാകും. ഐഎസ് മാനദണ്ഡങ്ങളോ, അതിലും മികവ് ഉറപ്പാക്കുന്ന കമ്പനി ക്വാളിറ്റി മാനുവലോ പിന്തുടരുകയാണെങ്കിൽ പൂർത്തിയാക്കപ്പെട്ട നിർമ്മിതിക്ക് മികച്ച ഗുണനിലവാരവും ആയുസ്സും ഉറപ്പ് വരുത്താവുന്നതാണ്.

 സംഗ്രഹം 

 ഒരു നിർമ്മിതി പൂർത്തിയാക്കി കൈമാറുമ്പോൾ, അതിന്റെ ഉടമയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റുവാൻ സാധിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു ക്വാളിറ്റി ചെക്ക് ലിസ്റ്റ് വ്യക്തമായി പിന്തുടരുന്നതിലൂടെ ഇത് ഉറപ്പു വരുത്താൻ സാധിക്കും. മികച്ച കമ്പനികൾ ഐഎസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ അതിലും മികവ് ഉറപ്പുവരുത്തുന്ന ക്വാളിറ്റി മാനുവൽ ആയിരിക്കും പിന്തുടരുക. അങ്ങനെയൊരു ക്വാളിറ്റി മാനുവൽ ഇല്ലെങ്കിൽ കൂടി ഏറ്റവും കുറഞ്ഞത് ഐഎസ് സ്റ്റാൻഡേർഡ് പിന്തുടരുന്നു എന്നത് അത്യന്താപേക്ഷിതമാണ്.

ഞങ്ങളെ സമീപിക്കുക

Contact Us

ബന്ധപ്പെടുക

എച്ച്ഐ‌ഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്

സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,

കൊച്ചി, കേരളം, ഇന്ത്യ