നികത്തിയ നിലങ്ങളിൽ വീടുപണിയുന്നത് അനുയോജ്യമാണോ?

സാഹചര്യങ്ങൾ

ഒരുപക്ഷേ നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം റോഡ് നിരപ്പിൽ നിന്നും താഴെയാണ് എന്ന് കരുതുക.  അല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ വീടിന് സമീപത്തു കൂടി കടന്നു പോകുന്ന റോഡിന് ഉയരം കൂട്ടാൻ സാധ്യതയുണ്ട് എന്ന് കരുതുക. അങ്ങനെ ഒരു അവസരം മുൻകൂട്ടി കാണുമ്പോൾ തീർച്ചയായും മണ്ണോ കോൺക്രീറ്റ് അവശിഷ്ടങ്ങളോ ഉപയോഗപ്പെടുത്തിക്കൊണ്ട് തറനിരപ്പ് ഉയർത്തി റോഡിൽ നിന്നും ഉയർന്ന നിൽക്കുന്നതുപോലെ നിങ്ങളുടെ സ്വപ്നഭവനം പണിയുവാൻ ആയിരിക്കും നിങ്ങൾ ആഗ്രഹിക്കുക.

 പരിഗണിക്കേണ്ട ചോദ്യങ്ങൾ

  1.  നികത്തിയ നിലങ്ങളിൽ വീടുപണിയുന്നത് സുരക്ഷിതമാണോ?
  2.  അത്തരം സാഹചര്യങ്ങളിൽ ഘടനാപരമായി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
  3.  ഇതിനായി നിലവിലുള്ള മികച്ച മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

 അടിസ്ഥാനം 

 പരമപ്രധാനമായി മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, അടിത്തറ പണിയുമ്പോൾ മൂന്ന് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതാണ്.

1. അടിത്തറ ബലമുള്ളതും കെട്ടിടത്തിന്റെ ഭാരത്തെ കൃത്യമായ രീതിയിൽ ഭൂമിയിലേക്ക് നൽകുവാൻ സാധിക്കുന്നതും ആയിരിക്കണം

അടിത്തറക്ക് മേൽ പണിയപ്പെടുന്ന കെട്ടിടത്തിന്റെ പൂർണമായ ഭാരവും വഹിക്കുവാൻ ശേഷിയുള്ളതായിരിക്കണം അടിത്തറ. അടിത്തറയുടെ ശേഷി എന്നത് അതിനുമേൽ പണിയപ്പെടുന്ന കെട്ടിടത്തിന്റെ ആകെ ഭാരത്തിന് അനുസരിച്ച് ആനുപാതികമായിരിക്കണം. അടിത്തറ ഡിസൈൻ ചെയ്യുമ്പോൾ അതിനു താഴെയുള്ള ഭൂമിയുടെ അവസ്ഥ എപ്പോഴും പരിഗണിക്കേണ്ടിയിരിക്കുന്നു. അതായത് അടിയിലേക്ക് പാറയാണ് എന്നുണ്ടെങ്കിൽ അടിത്തറ പണിയുന്നതിൽ താരതമ്യേന ചെലവ് കുറവായിരിക്കും.

2. അടിത്തറ എപ്പോഴും എല്ലാ ഭാഗങ്ങളിലും ഒരുപോലെ ആയിരിക്കണം പല ഭാഗങ്ങളിൽ പല ഭാരം എന്ന രീതി ഒഴിവാക്കേണ്ടിയിരിക്കുന്നു 

ഇത് വളരെ ശ്രദ്ധ ചെലുത്തേണ്ട ഒരു ഭാഗമാണ്. കാരണം മിക്കവർക്കും തെറ്റ് സംഭവിക്കുന്ന ഒരു ഭാഗമാണിത്. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആഴത്തിൽ ഇവിടെ പരാമർശിക്കുന്നില്ല എങ്കിലും ഒരു കാര്യം വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു. ഉദാഹരണമായി കെട്ടിടത്തിന്റെ അമിതഭാരമോ, അതല്ലെങ്കിൽ മണ്ണിന്റെ ഘടന വ്യക്തമായി മനസ്സിലാക്കുന്നതിന്റെ പാകപ്പിഴയോ മൂലം കെട്ടിടം ഭൂമിയിലേക്ക് ഇരുന്ന് പോകുന്ന അവസ്ഥയുണ്ടായാൽ അതിന്റെ ഫലം എല്ലാ ഭാഗങ്ങളിലും ഒരുപോലെ ആയിരിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നില്ല എങ്കിൽ ഭിത്തിയിലും തറകളിലും അതുമൂലം വിള്ളലുകൾ ഉണ്ടാകും.  

നികത്തിയ ഭൂമിയിൽ വീട് പണിയുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകൾ 

1. നികത്തുവാൻ ഉപയോഗിക്കുന്ന വസ്തുവിന്റെ സ്ഥിരത ഏറെ പ്രാധാന്യമർഹിക്കുന്നു

മണ്ണ് നികത്തുമ്പോൾ അല്ലെങ്കിൽ മണ്ണ് ഫിൽ ചെയ്യുന്ന അവസ്ഥയിൽ  വ്യത്യസ്തമായ  വസ്തുക്കൾ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഒരു മെറ്റീരിയലിന്റെയും ഗുണനിലവാരം പൂർണമായും ഉറപ്പുവരുത്തുക എന്നത് സാധ്യമല്ല. കൺസ്ട്രക്ഷൻ മാലിന്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ഫിൽ ചെയ്ത ഭാഗത്ത് അടിത്തറ പണിയുന്നത്  ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ ഉണ്ടാകാവുന്ന അപകടസാധ്യത എന്തെന്നാൽ, പല ഭാഗങ്ങളിലും പല ലെവലുകൾ ആയി മണ്ണ് ഉറയ്ക്കുവാൻ സാധ്യതയുണ്ട്. ഇത് കെട്ടിടത്തിന്റെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്.

അടിത്തറയുടെ ആഴം വർധിപ്പിക്കേണ്ടി വരുന്നു 

 കെട്ടിടത്തിന്റെ ആകെ ഭാരത്തെ പൂർണ്ണമായും സമാന്തരമായും ഭൂമിയിലേക്ക് നൽകുക എന്നുള്ളതാണ് അടിത്തറയുടെ ഉദ്ദേശം. സാങ്കേതികമായി പറഞ്ഞാൽ ഫിൽ ചെയ്ത മണ്ണിലല്ല, ഭൂമിയിൽ തന്നെയാണ് അടിത്തറ പണിയേണ്ടത്. ഉദാഹരണത്തിന് ഭൂമിയിൽ തറനിരപ്പിൽ നിന്നും ഒരു മീറ്റർ ആഴത്തിലാണ് അടിത്തറ പണിയേണ്ടത് എന്ന് കരുതുക. വീടു പണിയാൻ ഉദ്ദേശിക്കുന്ന വ്യക്തി റോഡിനു സമാന്തരമായി വരുന്നതിനായി ഒരു മീറ്റർ ഉയരത്തിൽ ഭൂമി ഫിൽചെയ്തു ഉയർത്തുന്നു എന്ന് കരുതുക. അങ്ങനെ വരുമ്പോൾ യഥാർത്ഥത്തിൽ അവിടെ അടിത്തറ രണ്ട് മീറ്റർ ആഴത്തിൽ പണിയേണ്ടതായി വരും. ഇത് തീർച്ചയായും അടിത്തറ പണിയുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ ഇരട്ടിക്കുവാൻ ഇടവരുത്തും.

 

ഞങ്ങളെ സമീപിക്കുക

Contact Us

ബന്ധപ്പെടുക

എച്ച്ഐ‌ഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്

സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,

കൊച്ചി, കേരളം, ഇന്ത്യ