Previous article
ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ ഒരു കെട്ടിടം പണിയുമ്പോൾ ഒഴിച്ചു നിർത്തുന്നത് ശരിയല്ല. നിർഭാഗ്യവശാൽ നമ്മുടെ നാടുകളിൽ ഇത്തരം ചെക്ക് ലിസ്റ്റുകൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നു. കെട്ടിടം പണികൾ കൂടുതലായും വീട് അണികൾ ചെയ്തുവരുന്നത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരാണ് എന്നതാണ് ഇതിന് കാരണമാകുന്ന പ്രധാനമായ ഒരു വസ്തുത.
കോൺക്രീറ്റിംങ്ങുമായി ബന്ധപ്പെട്ട് ഒരു ചെക്ക് ലിസ്റ്റ് ഇവിടെ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം അധികം ആളുകളും ഗുരുതരമായ തെറ്റുകൾ അറിവില്ലായ്മകൊണ്ട് ചെയ്തുവയ്ക്കുന്ന ഒരു മേഖലയാണിത്.
ചെക്ക് ലിസ്റ്റ് – കോൺക്രീറ്റിംങ്ങിന് മുൻപുള്ളത്
നിങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഈ ചെക്ക് ലിസ്റ്റ് നിർബന്ധമായും നിങ്ങളുടെ കോൺട്രാക്ടറെ കൊണ്ടോ ബിൽഡറെ കൊണ്ടോ പൂരിപ്പിച്ച് വാങ്ങേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് IS കോഡുകൾ, അവയുടെ നിർവചനങ്ങൾ എന്നിവ ഇവിടെ ചേർക്കുന്നു. നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിൽ കൂടി ഇത് നൽകുന്നതുവഴി കോൺട്രാക്ടർ അദ്ദേഹത്തിന്റെ കൈവശമുള്ള നിലവാരം പരിശോധിച്ചു ഉറപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ഒരിക്കൽ കൂടെ പരിശോധിക്കുന്നതിനും അതുവഴി മികച്ച കോൺക്രീറ്റിംഗ് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും സഹായകരമാവും.
ചെക്ക് ലിസ്റ്റ് – കോൺക്രീറ്റിംഗ് നടക്കുന്ന സമയത്ത് ആവശ്യമായത്
കോൺക്രീറ്റിന് ആവശ്യമായ മെറ്റീരിയലുകൾ കൃത്യമായ അനുപാതത്തിൽ കോൺട്രാക്ടർക്ക് ഈ ചെക്ക് ലിസ്റ്റിൽ അടയാളപ്പെടുത്താവുന്നതും അതുവഴി കോൺക്രീറ്റിംഗ് ആവശ്യമായ ഗുണ നിലവാരം പുലർത്തുന്നു എന്ന് ഉറപ്പു വരുത്തുവാനും സാധിക്കും.
ചെക്ക് ലിസ്റ്റ് – കോൺക്രീറ്റ് പൂർത്തിയായതിനുശേഷം ആവശ്യമുള്ളത്
കോൺക്രീറ്റിന് ശേഷം അതു നനച്ചു കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ഇത് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ചെക്ക് ലിസ്റ്റ് ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. കോൺക്രീറ്റ് പൂർണമായും ഉറയ്ക്കുന്നതുവരെ അതിൽ നനവ് നിലനിൽക്കുന്നു എന്നുള്ളത് ഉറപ്പാക്കുന്നത് എപ്പോഴും നല്ലതാണ്. ഇതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് നനച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് എഴുതിയിരിക്കുന്നത് കൂടി വായിക്കുന്നത് നന്നായിരിക്കും.
ഞങ്ങളെ സമീപിക്കുക
Contact Us
ബന്ധപ്പെടുക
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ