Previous article
പല ബ്രാൻഡിലുള്ള സിമന്റുകളെ പറ്റി ദിവസവും നമ്മൾ ധാരാളം പരസ്യങ്ങൾ കാണാറുണ്ട്. തലമുറകളോളം നിലനിൽക്കുന്ന ഉറപ്പെന്നും, ആനയുടെ ബലത്തെ പോലും തോൽപ്പിക്കുന്ന ശക്തി എന്നും തുടങ്ങി പലവിധം പരസ്യങ്ങൾ നാം കാണാറുണ്ട്. യഥാർത്ഥത്തിൽ ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? ഒരു സിമന്റ് ബ്രാൻഡ് വാങ്ങുന്നതിന് കൂടുതൽ പണം മുടക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ കൂടുതൽ പ്രയോജനം ലഭിക്കുന്നുണ്ടോ?
അടിസ്ഥാനങ്ങൾ
എന്താണ് സിമന്റിന്റെ ആവശ്യം അല്ലെങ്കിൽ ഉപയോഗം
വസ്തുക്കൾ തമ്മിൽ കൂട്ടി യോജിപ്പിക്കുന്നതിനും കൂടുതൽ ഉറപ്പു നൽകുന്നതിനും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സിമന്റ്. കോൺക്രീറ്റ് ചെയ്യുന്ന വേളയിൽ സിമന്റ് മെറ്റലുകളെതമ്മിൽ കൂട്ടി യോജിപ്പിക്കുകയും, പ്ലാസ്റ്ററിങ്ങിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ മണലിനെ കൂട്ടിയോജിപ്പിക്കുന്നതിനായും സിമന്റ് ഉപയോഗിക്കപ്പെടുന്നു. ഈ അവസരങ്ങൾക്ക് പുറമേ സിമന്റ് തനിയെ ഉപയോഗിക്കപ്പെടുന്ന അവസ്ഥകൾ വളരെ വിരളമാണ്.
എന്താണ് സിമന്റിന്റെ ശക്തി
ചുരുക്കിപ്പറഞ്ഞാൽ എത്രത്തോളം ശക്തമായ ആഘാതങ്ങളെ അതിജീവിക്കാൻ ആകുന്നു എന്നുള്ളതാണ് സിമന്റിന്റെ ബലമായി അല്ലെങ്കിൽ ശക്തിയായി നിർവചിക്കപ്പെടുന്നത്. സാങ്കേതികമായി നോക്കുകയാണെങ്കിൽ ഈ വിവരണം പൂർണ്ണമായിരിക്കുകയില്ല. എങ്കിൽപോലും ഏറ്റവും സാധാരണമായ വാക്കുകളിൽ സിമന്റ് എന്താണ് എന്ന് പറയുന്നതിന് ഇത് ധാരാളമായിരിക്കും.
എങ്ങിനെയാണ് സിമെന്റിന് അതിന്റെ ബലം കിട്ടുന്നത്
ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്
സിമന്റിലേക്ക് വെള്ളം ചേർക്കപ്പെടുമ്പോൾ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻസ് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിനെ എക്സോ തെർമൽ റിയാക്ഷൻ എന്ന് വിളിക്കുന്നു. എന്തുകൊണ്ടെന്നാൽ ഈ പ്രക്രിയ ചൂട് ഉണ്ടാക്കുകയും ചൂടിനെ പുറംതള്ളുകയും ചെയ്യുന്നു.
സിമന്റിന്റെ ബലം എങ്ങനെയാണ് അളക്കുന്നത്
സാധാരണഗതിയിൽ ബലത്തിന് ആനുപാതികമായി സിമന്റിനെ മൂന്ന് ഗ്രേഡ് ആയി തിരിച്ചിരിക്കുന്നു. 33 ഗ്രേഡ് സിമെന്റ്, 43 ഗ്രേഡ് സിമന്റ്, 53 ഗ്രേഡ് സിമന്റ് എന്നിവയാണ് അവ. ഇന്ന് കൂടുതലായും 53 ഗ്രേഡ് സിമന്റ് ആണ് ഉപയോഗിക്കുന്നത്.
53 ഗ്രേഡ് സിമന്റ് എന്നാൽ ഇത് ഉപയോഗിക്കപ്പെടുമ്പോൾ 28 ദിവസത്തെ കാലാവധിക്കുള്ളിൽ 53N/Sqmm ബലം 95% അവസരങ്ങളിലും കൈവരിക്കപ്പെടും എന്നതാണ്.
ഇതിൽ നിന്ന് എന്ത് മനസ്സിലാക്കുവാൻ സാധിക്കും?
ഇതു വളരെ പ്രധാനമായ ഒരു പോയിന്റ് ആണ്
അതായത് പരസ്യവാചകങ്ങൾക്കപ്പുറം, 53 ഗ്രേഡ് സിമന്റ് എന്നത്, അത് ഏത് ബ്രാൻഡ് ആയിരുന്നാലും അതിനു 28 ദിവസത്തെ കാലാവധിക്കുള്ളിൽ 53N/Sqmm ബലം ആർജ്ജിക്കുവാൻ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട വസ്തുത.
സിമന്റിലെ വ്യത്യസ്തതകൾ
ഒരേ ഗ്രേഡിലുള്ള വ്യത്യസ്ത ബ്രാൻഡ് സിമന്റുകൾ ഒരേ ബലം തന്നെയാണ് പ്രകടമാക്കുക എന്നുള്ളത് ഇപ്പോൾ വ്യക്തമാണല്ലോ? അപ്പോൾ പിന്നെ എന്തായിരിക്കും സിമന്റുകളെ വ്യത്യസ്തമാക്കുന്നത്? ഇവിടെയാണ് സിമന്റ് സെറ്റാകാൻ എടുക്കുന്ന കാലാവധിയുടെ പ്രസക്തി. ചില സിമെന്റുകൾ 28 ദിവസത്തെ കാലാവധിക്ക് ഏറെ മുൻപ് തന്നെ പൂർണ്ണ ബലം കൈവരിക്കും. എന്നിരുന്നാലും ഒരു പോയിന്റ് ഈ അവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. മാർക്കറ്റിൽ ഒരേ ഗ്രേഡ് സിമന്റ് രണ്ടു വ്യത്യസ്ത ഇനങ്ങളിൽ ലഭ്യമാണ്. ഇത് PPC എന്നും OPC എന്നും അറിയപ്പെടുന്നു.
എന്താണ് PPC യും OPC യും തമ്മിലുള്ള വ്യത്യാസം?
ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിലെ ഘടകങ്ങളാണ്. പ്രകൃതി സൗഹാർദ്ദപരമായ ഫ്ലൈ ആഷ് ആണ് PPC യിൽ അടങ്ങിയിരിക്കുന്നത്. ഇത് താരതമ്യേന ഒരു പുതിയ പ്രോഡക്റ്റ് ആണ്. കെമിക്കൽ റിയാക്ഷൻ സമയത്തെ ചൂട് ഉൽപാദനം കുറവും ബലം കൈവരിക്കുന്നതിന് സമയവും എടുക്കുന്നു എന്നുള്ളതും പി പി സി യെ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു.
സംഗ്രഹം
പ്രീമിയം ബ്രാൻഡുകൾക്ക് വേണ്ടി കൂടുതൽ പണം ചെലവാക്കാൻ നിങ്ങൾ തയ്യാറാകുന്നു എങ്കിൽ ഒരു കാര്യം ആദ്യമേ ഓർക്കേണ്ടതുണ്ട്. ഒരു പ്രത്യേക ഗ്രേഡ് സിമന്റ് അത് ഏതു ബ്രാൻഡ് ആണെങ്കിൽ കൂടി നിശ്ചിത കാലയളവിൽ ഒരു ബലം തന്നെ പ്രദാനം ചെയ്യുവാനെ സിമന്റിന് സാധിക്കുകയുള്ളൂ. ഏതു സിമന്റ് തെരഞ്ഞെടുക്കണം എന്നുള്ളത് ഏത് രീതിയിൽ അത് ഉപയോഗിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന് അതിവേഗം ബലപ്പെടുന്ന OPC സിമന്റ് ഉപയോഗിക്കേണ്ട അവസ്ഥയുണ്ടെങ്കിൽ നിശ്ചിത കാലയളവിലേക്ക് കൃത്യമായി അത് നനച്ചുകൊടുക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയോ അല്ലെങ്കിൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഞങ്ങളുടെ അഭിപ്രായത്തിൽ വേഗത്തിൽ ബലം പ്രാപിക്കുന്ന OPC സിമന്റ് ഉപയോഗിക്കേണ്ട പ്രത്യേക കാരണങ്ങൾ ഇല്ലെങ്കിൽ എല്ലായിപ്പോഴും PPC സിമന്റ്, അത് ഏത് ബ്രാൻഡ് ആണെങ്കിൽ കൂടി, ഉപയോഗപ്പെടുത്തുന്നതാവും നല്ലത്.
ഞങ്ങളെ സമീപിക്കുക
Contact Us
ബന്ധപ്പെടുക
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ