
Previous article
നിലം ചെയ്യുമ്പോൾ പാകപ്പിഴകൾ സംഭവിച്ചാൽ അതുമൂലം പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ.
പിന്തുടരേണ്ട ശരിയായ രീതി
സ്റ്റെപ് 1: നിലം പാകുവാൻ തിരഞ്ഞെടുക്കുന്ന വസ്തുവും അതിന്റെ അളവുകളും നിശ്ചയിക്കുക.
ഒരിക്കലും ഒരു ബ്രാൻഡ് അല്ലെങ്കിൽ ഒരു മെറ്റീരിയൽ മറ്റൊന്നിനെക്കാൾ മികച്ചത് എന്ന് ഞങ്ങൾ പറയുന്നില്ല. അത് എല്ലായ്‌പോഴും അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തീരുമാനം ആണ്. വ്യക്തിപരമായി എഞ്ചിനീയേർഡ് മാർബിൾ അല്ലെങ്കിൽ കോട്ട ഫ്ളോറിങ് എന്നതാണ് സാധാരണ ടൈലിങ് എന്നതിനേക്കാൾ ഞങ്ങൾ ഇഷ്ടപ്പെടുന്നത്. എന്ത് തന്നെ ആയാലും ഏത് മെറ്റീരിയൽ, അതിന്റെ അളവുകൾ എന്നിവ നിശ്ചയിച്ചു ഉറപ്പിക്കേണ്ടത് പരമ പ്രധാനമാണ്.
സ്റ്റെപ് 2: ഓവുകളുടെ എണ്ണം നിശ്ചയിക്കുക
ഒരു കുളിമുറിയുടെ ആകെ വലിപ്പത്തെ മുൻനിർത്തി അതിലേക്ക് ആവശ്യമായ ഓവുകളുടെ എണ്ണം നിശ്ചയിക്കുന്നതാണ് ഏറ്റവും അഭികാമ്യം. സാധാരണയായി ഓവ് വരുന്ന ഭാഗം കൂടുതൽ സമയവും നാനവുള്ളതായി കാണപ്പെടുന്നു. അതുകൊണ്ടു തന്നെ ബാത്രൂം ഫ്ലോർ ചെയ്യുമ്പോൾ ‘വെറ്റ് ഏരിയ’, ‘ഡ്രൈ ഏരിയ’ എന്നിങ്ങനെ തരംതിരിച്ചു ചെയ്യുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു. നനവ് കാണപ്പെടാൻ കൂടുതൽ സാധ്യതയുള്ള ക്ലോസെറ്റ് ഏരിയയിൽ മറ്റൊരു ഓവു കൂടി കൊടുക്കുന്നത് ആ ഭാഗം എല്ലായിപ്പോഴും വൃത്തിയായി നിലനിൽക്കുവാൻ സഹായിക്കും. വാഷ്ബേസിന് കീഴിൽ ആയോ അല്ലെങ്കിൽ ഭിത്തിയിൽ ഉറപ്പിക്കുന്ന തരം ക്ലോസെറ്റ് ആണെങ്കിൽ അതിനു കീഴിൽ ആയോ ഓവു നൽകുന്നത് അഭികാമ്യമാണ്.
സ്റ്റെപ്പ് 3: ഓവ് മൂടുന്നതിന് ഉപയോഗിക്കുന്ന വസ്തുവിന്റെ തിരഞ്ഞെടുപ്പ്
നിസാരമെന്ന് തോന്നാമെങ്കിലും ഓവ് മൂടുന്നതിനായി ഉപയോഗിക്കുന്ന കവറിന് ഒരു ബാത്റൂമിന്റെ ഭംഗി നിർണയിക്കുന്നതിൽ വളരെ പ്രാധാന്യമുണ്ട്. സാധാരണയായി കണ്ടുവരുന്ന പിവിസി അല്ലെങ്കിൽ സ്റ്റീൽ മെറ്റീരിയലുകൾ എന്നതിൽ നിന്നും വ്യത്യസ്തമായി പല ഡിസൈനുകളിലും, പല ഷേപ്പുകളിലും ഇവ നമുക്ക് ലഭ്യമാണ്. ബാത്റൂമിൽ ഓവ് മൂടികൾ ആവശ്യമാണ് എന്നിരിക്കെ, ബാത്റൂമിന്റെ ആകെ ഭംഗി വർദ്ധിപ്പിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എപ്പോഴും നല്ലതാണ്.
സ്റ്റെപ്പ് 4: ഏതുതരം ക്ലോസെറ്റ് തിരഞ്ഞെടുക്കണം
സാധാരണയായി രണ്ടുതരം ക്ലോസെറ്റ്കളാണ് ഉപയോഗിച്ചുവരുന്നത്. തറയിൽ ഉറപ്പിക്കുന്നതു, ഭിത്തിയിൽ ഉറപ്പിക്കുന്നതും. ബാത്റൂമിലെ നിലം ഏത് രീതിയിൽ വേണം എന്ന് നിശ്ചയിക്കുന്നതിൽ ക്ലോസെറ്റിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഭിത്തിയിൽ ഉറപ്പിക്കുന്ന തരം ക്ലോസെറ്റ് തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. ഇത് കുറച്ചുകൂടി വിശദമായി പറയേണ്ടതിനാൽ മറ്റൊരു അവസരത്തിൽ ഈ വിഷയം കൂടുതൽ വിശദമായി ചർച്ച ചെയ്യാം.
സ്റ്റെപ് 5: തറനിരപ്പിന്റെ ഡ്രോപ്പ് നിശ്ചയിക്കുന്നതിന്റെ പ്രാധാന്യം.
വെറ്റ് ഏരിയയിൽ നിന്നും ഡ്രൈ ഏരിയയിലേക്ക് വെള്ളം കടന്നു വരുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണമായി കുളിക്കാൻ ഉപയോഗിക്കുന്ന ഭാഗത്തു നിന്നും ക്ലോസേറ്റ് ഭാഗത്തേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി 10mm മുതൽ 12mm വരെ നാം ഡ്രൈ ഏരിയയിൽ നിന്നും വെറ്റ് ഏരിയയിലേക്ക് ഒരു താഴ്ച നൽകുന്നു. ഡ്രൈ ഏരിയയിലേക്ക് വെള്ളം കയറാതെയിരിക്കുവാൻ ഈ താഴ്ച നമ്മെ സഹായിക്കും.
ഇത് കൂടാതെ ബാത്‌റൂമിലേക്ക് പ്രവേശിക്കുന്ന വാതിലിനോട് ചേർന്നും മേൽപ്പറഞ്ഞ പോലെ ഒരു ഡ്രോപ്പ് നൽകുന്നത് ആ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുന്നതിനും എളുപ്പം വൃത്തിയാക്കുന്നതിനും സഹായിക്കും.
വലിപ്പം ഏറെയുള്ള കുളിമുറികളിൽ ആവശ്യാനുസരണം ഇത്തരം ഡ്രോപ്പ് ടൈൽ ചെയ്യുമ്പോൾ നൽകുന്നത് നല്ലതാണ്.
സ്റ്റെപ് 6: ചെരിവുകൾ നിശ്ചയിക്കുക
ഭൂഗുരുത്വബലത്തിന്റെ സ്വാധീനം എന്നത് വളരെ മികവോടെ ഉപയോഗപ്പെടുത്തേണ്ട ഒന്നാണ്. ബാത്റൂം പണിയുമ്പോൾ വെള്ളം തടസ്സങ്ങൾ ഇല്ലാതെ ബാത്റൂംമിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒഴുകി ഓവിലൂടെ പുറത്തേക്ക് പോകുന്നു എന്നത് എല്ലായ്‌പോഴും ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ ഇതിൽ പലരും വേണ്ടത്ര ശ്രദ്ധ നൽകാതെ പോവുകയോ പരാജയപ്പെടുകയോ ചെയ്യുന്നു.
വെള്ളം സുഗമമായി ഒഴുകി ഓവിലേക്ക് കൃത്യമായി എത്തുന്നു എന്നത് ഉറപ്പ് വരുത്തുന്ന വിധം ബാത്‌റൂമിന്റെ ചെരിവ് കൃത്യതയോടെ നിശ്ചയിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം ബാത്‌റൂമിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടാകും.
സ്റ്റെപ് 7: നിലം പണിയുവാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്ക് ഇടയിൽ വരുന്ന വിടവും അത് നികത്താൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ തിരഞ്ഞെടുപ്പും.
ബാത്‌റൂമിന്റെ നിലം പണിയുമ്പോൾ ടൈലുകൾക്കിടയിൽ വിടവുകൾ ഉണ്ടാകുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടതുണ്ട്. അഥവാ 2mm അല്ലെങ്കിൽ 3mm വിടവ് വരുന്നു എങ്കിൽ നിർബന്ധമായും അതിനിടയിൽ സ്പേസർ ഉപയോഗിക്കുക. ഇങ്ങനെ സ്പേസർ ഉപയോഗപ്പെടുത്തുമ്പോൾ കൃത്യമായ ഫില്ലർ കൂടി ഉപയോഗിക്കേണ്ടിയിരിക്കുന്നു.
സ്റ്റെപ് 8: ടൈൽ വിരിക്കുന്ന രീതി
ബാത്‌റൂമിന്റെ വലിപ്പം, അളവുകൾ, മേൽപ്പറഞ്ഞ വസ്തുതകൾ എന്നിവ അടിസ്ഥാനമാക്കി ആർക്കിടെക്റ്റ് എപ്രകാരം ഉള്ള പാറ്റേൺ ആണ് അഭികാമ്യം എന്ന് നിശ്ചയിക്കുന്നു.
സ്റ്റെപ് 9: നടപ്പിൽ വരുത്തുക
ആർക്കിടെക്ട് നൽകുന്ന ഈ പാറ്റേൺ അനുസരിച്ചാണ് സിവിൽ എഞ്ചിനീയർ ബാത്രൂം ഫ്ലോർ പണിയുക.
ഒഴിവാക്കേണ്ട തെറ്റുകൾ
ഈ പറഞ്ഞ വസ്തുതകൾ പരിഗണിച്ചു ഒരു ബാത്രൂം പണിയുന്നത് വഴി, വെള്ളം കെട്ടി നിലക്കാത്ത, എളുപ്പത്തിൽ വൃത്തിയാക്കുവാൻ സാധിക്കുന്ന, തെന്നുവാൻ സാധ്യത ഇല്ലാത്ത ഒരു ബാത്രൂം നമുക്ക് ഉറപ്പ് വരുത്താം.
Contact Us
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ