
Previous article
സിമന്റ്, മണൽ എന്നിവയുടെ ഒരു മിശ്രിതം കൊണ്ട് ഒരു കോൺക്രീറ്റ് പ്രതലത്തിലോ, ഇഷ്ടിക കൊണ്ടോ കല്ല് കൊണ്ടോ നിർമ്മിതമായ ഒരു പ്രതലത്തിലോ, ചില അവസരങ്ങളിൽ ലോഹം കൊണ്ടുള്ള പ്രതലത്തിലോ മിനുസമുള്ള ഒരു ആവരണം തീർക്കുന്നതാണ് പ്ലാസ്റ്ററിങ്.
എന്തുകൊണ്ട് പ്ലാസ്റ്ററിങ് ആവശ്യമായി വരുന്നു?
പ്രധാനമായും രണ്ട് കാര്യങ്ങൾ ആണ് പ്ലാസ്റ്ററിങ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പരിരക്ഷ – പ്ലാസ്റ്ററിങ് (തേപ്പ്) ചെയ്യുന്നത് വഴി വെള്ളം ഉള്ളിലേക്ക് കടക്കുന്നത് തടയുകയും, അതു വഴി നിർമ്മിതിക്ക് കോട്ടം തട്ടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇഷ്ടിക കൊണ്ടുള്ള നിർമിതികളിൽ പ്ലാസ്റ്ററിങ് ചെയ്യുന്നത് കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്നും നിർമ്മിതിയെ സംരക്ഷിക്കുന്നു.
കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു – പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്ന ഒരു പ്രതലത്തിൽ പെയിന്റിംഗ് പോലെയുള്ള ജോലികൾ വളരെ എളുപ്പമാണ്.
പ്ലാസ്റ്ററിങ് എങ്ങനെ ചെയ്യണം?
സ്റ്റെപ് 1: ആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കുക – സിമന്റ്, മണൽ, വെള്ളം തുടങ്ങിയവ ശേഖരിക്കുക.
സ്റ്റെപ് 2: മണൽ തയ്യാറാക്കുക – മണൽ പ്ലാസ്റ്ററിങ് ആവശ്യമുള്ള ഘടനയിലേക്ക് വേർതിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഉദാഹരണമായി ഏറ്റവും അവസാനത്തെ പ്ലാസ്റ്ററിങ് കോട്ട് നൽകുന്നതിന് മണലിന്റെ തരികൾ പകപ്പെടുത്തുന്നതിനായി 2.36mm അരിപ്പ ഉപയോഗിക്കുന്നു.സാധാരണയായി അവസാന കോട്ട് നൽകുന്നതിനായി 1.18mm അരിപ്പ ആണ് ഉപയോഗിക്കുക. എന്നാൽ ഇന്ന് പ്രകൃതിദത്തമായ മണൽ ഇന്ന് അധികം ലഭ്യമല്ലാത്തതിനാലും, P സാൻഡ് (P എന്നത് പ്ലാസ്റ്ററിങ് എന്നതിനെ സൂചിപ്പിക്കുന്നു) ധാരാളമായി ഉപയോഗിക്കപ്പെടുന്നതിനാലും, മണൽ അരിച്ചെടുക്കുന്ന രീതി ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല. P സാൻഡ് സാധാരണ ഗതിയിൽ 1.18mm മുതൽ 2.36mm വരെ ലഭ്യമാണ്.
സ്റ്റെപ് 3: ഘടകങ്ങളുടെ അനുപാതം. സിമന്റ്, മണൽ എന്നിവയുടെ അനുപാതം അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു. സാധാരണയായി 1:3 മുതൽ 1:6 വരെ ഈ അനുപാതം വ്യത്യാസപ്പെടാം. ഏത് അനുപാതത്തിൽ വേണം എന്നത് വ്യത്യസ്ത ഘടകങ്ങളെ ആസ്പദമാക്കി ഡിസൈനർ നിശ്ചയിക്കുന്നു.
നിർമിതിയുടെ പുറം ഭാഗത്തെ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ സിമെന്റിന്റെ അളവ് കൂടുതലും കുറഞ്ഞത് രണ്ട് ആവരണങ്ങൾ നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്. കാലാവസ്ഥ കണക്കിൽ എടുത്ത് ചിലപ്പോൾ അതിനോടൊപ്പം വെള്ളം തടയുന്നതിനുള്ള കെമിക്കൽ കൂടി ചേർക്കേണ്ടതായും വന്നേക്കാം. ഡിസൈനർ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടില്ല എങ്കിൽ സിമന്റ് ഇഷ്ടിക പോലെ പരിപരുത്ത പ്രതലം വരുന്ന ഭാഗങ്ങളിൽ 1:6 അനുപാതത്തിൽ ആദ്യ കോട്ടും 1:4 അനുപാതത്തിൽ രണ്ടാം കോട്ടും നൽകുന്നതാവും നല്ലത്. സിമന്റ് ഇഷ്ടികയുടെ പരുപരു ത്ത പ്രതലം അതിനാൽ തന്നെ സിമന്റുമായി ഘർഷണം ഉണ്ടാക്കുന്നു എന്നതിനാലാണ് സിമന്റ് അനുപാതം അത്തരം പ്രതലങ്ങളിൽ കുറവ് മതിയാകും എന്ന് പറഞ്ഞത്. എന്നാൽ മിനുസമുള്ള പ്രതലമാണ് എങ്കിൽ 1:3 അനുപാതത്തിൽ രണ്ട് കോട്ടും നൽകുന്നതാണ് അഭികാമ്യം.
ഉൾവശങ്ങളിലെ പ്ലാസ്റ്ററിങ്ങിൽ താരതമ്യേന സിമന്റ് അനുപാതം കുറവ് മതി. ഒന്നോ അതിൽ അധികമോ കോട്ട് ഉൾവശങ്ങളിൽ ഉപയോഗിക്കാറുണ്ട്. എങ്കിലും അത് ഡിസൈൻ അനുസരിച്ച് വ്യതായാസപ്പെടാം. ഡിസൈൻ പ്രകാരം എത്തരം ഫിനിഷ് ആവശ്യമാണ് എന്നതാണ് പ്രധാനം. എങ്കിൽ കൂടി പുട്ടി ഉപയോഗിക്കുന്നതിനാൽ സിമന്റ് അനുപാതം കുറവ് മതിയാകും.
സ്റ്റെപ് 4 – മിശ്രിതങ്ങളുടെ കൂട്ട്
മിക്സിങ് പ്രക്രിയ ഒരു മെക്കാനിക്കൽ മിക്സ്റുടെ സഹായത്തോടുകൂടി ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം. ആദ്യമായി സിമന്റും മണലും കൃത്യമായ അനുപാതത്തിൽ പരസ്പരം ചേർക്കുന്നു. തുടർന്ന് ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ചേർക്കുന്നു. വെള്ളവുമായി കൂട്ടിയോജിപ്പിച്ച മിശ്രിതം പരമാവധി അരമണിക്കൂർ സമയം മാത്രമേ ഉപയോഗ്യമാവുകയുള്ളൂ എന്ന വസ്തുത ഓർത്തിരിക്കേണ്ടതുണ്ട്.
സ്റ്റെപ് 5 – മിശ്രിതത്തിന്റെ ഉപയോഗരീതി
തയ്യാറാക്കിയ മിശ്രിതം ഒരേ കനത്തിൽ ആവശ്യമായ പ്രതലത്തിലേക്ക് തേച്ചുപിടിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യമായ അളവിൽ കൃത്യമായ കനത്തിൽ ഇത് ചെയ്യുവാൻ സാധ്യമാണ്.
ഏതൊക്കെയാണ് വ്യത്യസ്തമായ പ്ലാസ്റ്ററിങ് ഫിനിഷുകൾ?
കാഴ്ചയ്ക്കുള്ള വ്യത്യസ്തതയെ അടിസ്ഥാനമാക്കി പ്ലാസ്റ്ററിംഗ് ഫിനിഷ് പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. എങ്കിലും ഏറ്റവും അധികമായി ഉപയോഗിച്ചുവരുന്നത് മിനുസമുള്ള പ്ലാസ്റ്ററിംഗ് ഫിനിഷ് ആണ്.
പ്ലാസ്റ്ററിംങ്ങിൽ ചെയ്യാവുന്നതും അരുതാത്തതും
ഒരു നല്ല സിവിൽ എഞ്ചിനീയർ എന്തൊക്കെ ചെയ്യും
പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇനി വരുന്ന ഭാഗങ്ങളിൽ പ്രതിപാദിക്കുന്നതായിരിക്കും.
Contact Us
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ