ഞങ്ങളുടെ നാൾവഴികളിലൂടെ
സ്ട്രൈഡ് ബിൽഡിങ് എഞ്ചിനീയർസ് പ്രൈവറ്റ് ലിമിറ്റെഡ് എന്ന സ്ഥാപനത്തിന്റെ
സൃഷ്ടാക്കൾ തന്നെയാണ് HIO എന്ന ഈ പുതിയ കാൽവയ്പ്പിന് പിന്നിലും. സ്ട്രൈഡ്
പൂർണമായും വ്യാപാര സാമുച്ഛയങ്ങൾ, ഫാക്ടറികൾ, ഗോഡൗൺ, ഓഫീസ് കെട്ടിടങ്ങൾ
എന്നിവയിൽ ശ്രദ്ധ ചെലുത്തി വരുന്നു. എന്നാൽ ഇത്രയും വലിയ നിർമ്മാണ
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ട്രൈഡിന്റെ എഞ്ചിനീയറിംഗ് മികവ് വീടുകളുടെ
നിർമാണത്തിൽ കൂടി പ്രയാജനപ്പെടുത്തുമ്പോൾ ഉപഭോക്താവിന് മികച്ച
സാങ്കേതികതകൾ കുറഞ്ഞ ചിലവിൽ നൽകുവാൻ സാധ്യമാകും എന്ന ബോധ്യമാണ് HIO
എന്ന ഈ സംരംഭത്തിന് ജീവൻ പകർന്നത്.
വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ പ്രധാനമായ സാങ്കേതിക തികവ് വീടുകൾക്ക്
നൽകുന്നത് വഴി നാളിതുവരെ കാണാത്ത മികവാർന്ന ഒരു അനുഭവം ഒരു വീടെന്ന
സ്വപ്നവുമായി ഞങ്ങളെ സമീപിക്കുന്ന ഓരോരുത്തരിലും പകർന്നു നൽകുവാൻ
ഞങ്ങൾക്ക് സാധിക്കും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. സുതാര്യത ഉറപ്പാക്കുക
എന്നതാണ് ഞങ്ങളുടെ വിശ്വാസത്തിന്റെ കാതൽ.
ഞങ്ങളുടെ സമീപനം
വീട് നിർമ്മാണം എന്നതിലെ വിപ്ലവംകരമായ ഈ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട്
അതിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുവാൻ തയ്യാറായ ഒരു കൂട്ടം വ്യക്തികൾ ആണ് HIO
യുടെ സംഘത്തിൽ ഉള്ളത്. ഡയറക്റ്റേഴ്സിനു പുറമെ, ഓരോ സൈറ്റിലെയും നിർമ്മാണ
പുരോഗതികൾ വിലയിരുത്തുവാൻ സൈറ്റ് എഞ്ചിനീയർസ്, ഉപഭോക്താവിന്റെ
ആവശ്യങ്ങൾ മനസ്സിലാക്കുവാനും ആശയവിനിമയങ്ങൾ കാര്യക്ഷമമാകുവാനും,
അതുവഴി HIO യ്ക്ക് ഒപ്പമുള്ള നിങ്ങളുടെ യാത്ര ഓരോ നിമിഷവും സംതൃപ്തമാണ് എന്ന്
ഉറപ്പ് വരുത്തുന്നതിനും, ക്ലയന്റ് റിലേഷൻസ് മാനേജർസ്, കൃത്യമായ നിർമ്മാണ
സാമഗ്രികൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് സൈറ്റിൽ എത്തുന്നു എന്ന് ഉറപ്പ്
വരുത്തുന്നതിന് പ്രോക്യൂർമെന്റ് ടീം അംഗങ്ങൾ, മികച്ച സങ്കേതികത ഉറപ്പ് വരുത്തുവാൻ IT
ടീം, പണമിടപാടുകളിൽ കൃത്യത നൽകുന്ന അക്കൗണ്ട്സ് ടീം എന്നിവ ചേർന്നതാണ് HIO
യുടെ ഈ ആകെ സംഘം
ഞങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് നവീനവും വിപ്ലവത്മകവുമായ ഒരു വീട്
നിർമ്മാണ ശൈലി ഓരോ നിമിഷവും നിങ്ങൾക്ക് ഉറപ്പ് വരുത്തുവാൻ
പ്രതിജ്ഞാബദ്ധരായി ഞങ്ങൾ പ്രവർത്തിക്കുന്നു.
അധികരിക്കാത്ത ചിലവുകൾ
വീട് പണിയുന്നതിന് അനുസരിച്ചു ചിലവുകൾ ഏറി വരുന്നതാണ് നാം കാണാറുള്ളത്. എല്ലാവരുടെയും പേടി സ്വപ്നവും ഇതുതന്നെയാണ്. എന്നാൽ വീടുപണി ആരംഭിക്കുന്നതിനു മുൻപ് തന്നെ വരാവുന്ന ചെലവുകളെ കുറിച്ച് വ്യക്തമായും സ്പഷ്ടമായും ഞങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്തിയിരിക്കും. ഈ ഉറപ്പ് എല്ലാ ജോലികളും പൂർത്തിയായി താക്കോൽ കൈമാറുന്ന സമയം വരെയും ഞങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യും.
എല്ലായ്പോഴും നിങ്ങളുടെ കണ്മുന്നിൽ
നിങ്ങളുടെ സ്വപ്ന ഭവനം പണിയപ്പെടുന്നത് ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും ഏതുനിമിഷവും നിങ്ങൾക്ക് കാണുവാൻ സാധിക്കും. പണി ആരംഭിക്കുന്ന സമയം മുതൽ അവസാനിക്കുന്ന നിമിഷം വരെയും പൂർണ്ണമായ CCTV നിരീക്ഷണം നിങ്ങൾക്ക് ഞങ്ങൾ ഒരുക്കുന്നു.
എല്ലാം ഉൾക്കൊള്ളുന്ന ഗ്യാരന്റി
ഞങ്ങൾ പിന്തുടരുന്ന ശാസ്ത്രത്തിലും സാങ്കേതികതയിലും പൂർണ്ണമായും ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ HIO പണിയുന്ന ഓരോ വീടിനും ഞങ്ങളുടെ ഗ്യാരന്റി ഉണ്ടായിരിക്കും.
സമയക്ലിപ്തത
ഞങ്ങളുടെയും നിങ്ങളുടെയും സമയത്തേ ഞങ്ങൾ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ പ്രൊപോസൽ നൽകുന്ന സമയത്ത് തന്നെ വസ്തുതകളെ വിലയിരുത്തി പ്രോജക്ട് പൂർത്തിയാക്കുവാൻ ആവശ്യമായ സമയം എത്രയെന്നു നിങ്ങൾക്ക് ഉറപ്പ് നൽകുന്നതാണ്. സമയബദ്ധിതമായി പൂർത്തിയാക്കാൻ സാധിക്കും എന്ന് അത്രമേൽ തീർച്ചയുള്ളതുകൊണ്ട് തന്നെ അതിൽ നിന്നും വൈകുന്ന പക്ഷം വൈകുന്ന ഓരോ ദിവസത്തിനും നിങ്ങൾക്ക് ഞങ്ങളിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്!
ഞങ്ങളുടെ ആളുകൾ
വീട് നിർമ്മാണം എന്നതിലെ വിപ്ലവംകരമായ ഈ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അതിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുവാൻ തയ്യാറായ ഒരു കൂട്ടം വ്യക്തികൾ ആണ് HIO യുടെ സംഘത്തിൽ ഉള്ളത്. ഡയറക്റ്റേഴ്സിനു പുറമെ, ഓരോ സൈറ്റിലെയും നിർമ്മാണ പുരോഗതികൾ വിലയിരുത്തുവാൻ സൈറ്റ് എഞ്ചിനീയർസ്, ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും ആശയവിനിമയങ്ങൾ കാര്യക്ഷമമാകുവാനും, അതുവഴി HIO യ്ക്ക് ഒപ്പമുള്ള നിങ്ങളുടെ യാത്ര ഓരോ നിമിഷവും സംതൃപ്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും, ക്ലയന്റ് റിലേഷൻസ് മാനേജർസ്, കൃത്യമായ നിർമ്മാണ സാമഗ്രികൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് സൈറ്റിൽ എത്തുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് പ്രോക്യൂർമെന്റ് ടീം അംഗങ്ങൾ, മികച്ച സങ്കേതികത ഉറപ്പ് വരുത്തുവാൻ IT ടീം, പണമിടപാടുകളിൽ കൃത്യത നൽകുന്ന അക്കൗണ്ട്സ് ടീം എന്നിവ ചേർന്നതാണ് HIO യുടെ ഈ ആകെ സംഘം
ഞങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് നവീനവും വിപ്ലവത്മകവുമായ ഒരു വീട് നിർമ്മാണ ശൈലി ഓരോ നിമിഷവും നിങ്ങൾക്ക് ഉറപ്പ് വരുത്തുവാൻ പ്രതിജ്ഞാബദ്ധരായി ഞങ്ങൾ പ്രവർത്തിക്കുന്നു.
ഞങ്ങളെ സമീപിക്കുക
Contact Us
ബന്ധപ്പെടുക
എച്ച്ഐഒ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്
സ്പ്രിംഗ് വാലി, നോർത്ത് കളമശ്ശേരി,
കൊച്ചി, കേരളം, ഇന്ത്യ